സൈനിക ആനുകൂല്യം ഉയര്‍ത്തും – ഉമ്മന്‍ചാണ്ടി

single-img
8 December 2012

വിശിഷ്ടസേവനത്തിന്‌ സൈനികര്‍ക്ക്‌ നല്‍കുന്ന പുരസ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ 25 ലക്ഷം രൂപവരെയായി ഉയര്‍ത്തുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സൈനികക്ഷേമവകുപ്പ്‌ സംഘടിപ്പിച്ച സായുധസേന പതാകദിനാഘോഷവും വിമുക്തഭടന്മാരെ ആദരിക്കുന്ന ചടങ്ങും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു. വിമുക്തഭടന്‍മാര്‍ക്കായി എല്ലാ ജില്ലകളിലും റസ്‌റ്റ്‌ ഹൗസുകള്‍ സ്ഥാപിക്കുമെന്നും സൈനികരുടെ ആശ്രിതര്‍ക്ക്‌ നിയമനം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.