മാലിദ്വീപിനുള്ള ധനസഹായം ഇന്ത്യ മരവിപ്പിച്ചു

single-img
7 December 2012

മാലിദ്വീപിനുള്ള 250 കോടിരൂപയുടെ ധനസഹായം ഇന്ത്യ മരവിപ്പിച്ചു. മാലിദ്വീപിലെ മാലെ അന്തര്‍ദേശീയ വിമാനത്താവളത്തിന്റെ നിര്‍മാണ ചുമതലയില്‍ നിന്നും ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ജിഎംആര്‍ മാലെ അന്തര്‍ദേശീയ വിമാനത്താവള അതോറിറ്റിയെ മാലിദ്വീപ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ധനസഹായം മരവിപ്പിച്ചതെന്നാണ് സൂചന. ഉഭയകക്ഷി വ്യാപാര കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. സിംഗപ്പൂര്‍ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാലിദ്വീപ് സ്വകാര്യകമ്പനിയില്‍ നിന്നും നിര്‍മാണ ചുമതല മാറ്റിയത്.