നവജാത ശിശുവിനെ റെയില്‍വേ ട്രാക്കില്‍ കണെ്ടത്തി

single-img
7 December 2012

നവജാത ശിശുവിനെ റെയില്‍വേ ട്രാക്കില്‍ കണെ്ടത്തി. രാവിലെ 4.55 ഓടെ പരശുറാം എക്‌സ്പ്രസ് മംഗലാപുരം സ്റ്റേഷന്‍ വിട്ടയുടനെയാണു കുഞ്ഞിനെ റെയില്‍പാളത്തില്‍ കണെടത്തിയത്. ട്രെയിന്‍ കാസര്‍ഗോഡെത്തിയപ്പോള്‍ റെയില്‍വേ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ എസി കംപാര്‍ട്ടുമെന്റിലും കക്കൂസിനു സമീപത്തുമായി രക്തംവീണ പാടുകളും കണെ്ടത്തി. എന്നാല്‍ പ്രസവിച്ച സ്ത്രീയെ കണെ്ടത്താനായില്ല. കുട്ടിയെ മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കംപാര്‍ട്ടുമെന്റിലെ ക്ലോസറ്റിലൂടെ കുട്ടിയെ പുറത്തിട്ടതാകാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.