ഭൂമിദാനക്കേസ്: വി.എസിനെ ഒഴിവാക്കിയ വിധിക്ക് സ്റ്റേ

single-img
6 December 2012

ഭൂമിദാനക്കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് നടപടി ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. കേസില്‍ വി.എസിനെ ഒഴിവാക്കിയ നടപടിക്കെതിരേ സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിന് അപ്പീല്‍ നല്‍കിയിരുന്നു. അടിയന്തരമായി ഇടപെട്ട് സ്റ്റേ ചെയ്യണമെന്നായിരുന്നു സര്‍ക്കാരിന്റെ ഹര്‍ജി. സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസ് റദ്ദാക്കിയ നടപടി സ്റ്റേ ചെയ്യരുതെന്ന വി.എസിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. അപ്പീല്‍ തീര്‍പ്പാകുന്നതുവരെ വി.എസിന് കുറ്റപത്രം നല്‍കരുതെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസ് കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.