Kerala

ഉമ്മന്‍ ചാണ്ടിക്കും കുഞ്ഞാലിക്കുട്ടിക്കും നടുവിന് കിട്ടിയ പ്രഹരം: വി.എസ്

ഭൂമിദാനക്കേസില്‍ തന്നെ ഒഴിവാക്കിയ ഹൈക്കോടതി വിധി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്കും നടുവിന് കിട്ടിയ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയുടെയും സത്യത്തിന്റെയും വിജയമാണ് കോടതി വിധിയിലൂടെ ഉണ്ടായത്. തന്നെ പ്രതിപക്ഷ സ്ഥാനത്തു നിന്നും നീക്കി മറ്റു ചിലരെ നിയമിക്കാന്‍ ഗൂഢനീക്കം നടന്നിട്ടുണ്ട്. തനിക്കെതിരേ പ്രവര്‍ത്തിച്ചവരെ മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ച് കണ്‌ടെത്തണമെന്നും വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.