തുര്‍ക്കിക്ക് നാറ്റോയുടെ പേട്രിയട്ട് മിസൈല്‍

single-img
6 December 2012

സിറിയയില്‍നിന്നുള്ള ആക്രമണം ചെറുക്കാനായി തുര്‍ക്കിക്ക് പേട്രിയട്ട് മിസൈലുകള്‍ നല്‍കാമെന്ന് നാറ്റോ സമ്മതിച്ചു. യുഎസ്, ജര്‍മനി, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളില്‍നിന്നുള്ള സൈനിക യൂണിറ്റുകള്‍ക്കാണ് ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ മിസൈല്‍ വിന്യസിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. ഇതോടെ സിറിയയില്‍ 20 മാസമായി നടക്കുന്ന ആഭ്യന്തരയുദ്ധം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്. ആദ്യമായി പാശ്ചാത്യ സൈനികയൂണിറ്റുകള്‍ സിറിയന്‍ അതിര്‍ത്തിയില്‍ എത്തും. കംപ്യൂട്ടര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ നിര്‍മിത പേട്രിയട്ട് മിസൈല്‍ യൂണിറ്റിന് ശത്രുക്കളുടെ മിസൈലുകളെ തകര്‍ക്കാന്‍ ഒന്നരമിനിറ്റില്‍ താഴെ സമയം മതി. സിറിയയില്‍നിന്നുള്ള ഷെല്ലുകള്‍ തുര്‍ക്കിയില്‍ വീണതിനെത്തുടര്‍ന്ന് ഒക്ടോബറിലാണ് പേട്രിയട്ട് മിസൈലുകള്‍ വേണമെന്ന് നാറ്റോ അംഗമായ തുര്‍ക്കി ആവശ്യമുന്നയിച്ചത്.