വി.എസിന്റെ ആരോപണം പാര്‍ട്ടിക്കെതിരായ ചാര്‍ജെന്ന് തിരുവഞ്ചൂര്‍

single-img
6 December 2012

തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും താഴെയിറക്കാനുള്ള ഗൂഢനീക്കമാണ് കേസിന് പിന്നിലെന്ന വി.എസ് അച്യുതാനന്ദന്റെ ആരോപണം പാര്‍ട്ടിക്കെതിരായ ചാര്‍ജാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടിക്കാര്‍ തന്നെയാണ് പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും അദ്ദേഹത്തെ താഴെയിറക്കാന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിക്കെതിരായ ഗുരുതരമായ ആരോപണമാണ് വി.എസിന്റെ പ്രസ്താവന. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.