old

കോല്‍ക്കത്ത ടെസ്റ്റ്: ഇന്ത്യ 316-ന് പുറത്ത്

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 316 റണ്‍സിന് പുറത്തായി. ഏഴിന് 273 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഇന്ത്യയ്ക്ക് 43 റണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ. 52 റണ്‍സ് നേടിയ ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 300 കടക്കാന്‍ സഹായിച്ചത്. ധോണിക്ക് പുറമേ സഹീര്‍ ഖാന്‍ (6), ഇഷാന്ത് ശര്‍മ്മ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് രണ്ടാംദിനം നഷ്ടമായത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ (76), ഗൗതം ഗംഭീര്‍ (60) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി മോണ്ടി പനേസര്‍ നാലും ജെയിംസ് ആന്‍ഡേഴ്‌സണ്‍ മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.