വിധി സ്വാഗതാര്‍ഹമെന്ന് പിണറായി

single-img
6 December 2012

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേയുള്ള ഭൂമിദാനക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. രാഷ്ട്രീയ പകപോക്കലിനായി അന്വേഷണ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തുന്ന സര്‍ക്കാരിനുള്ള ശക്തമായ താക്കീതാണ് വിധി. സിപിഎം നേതാക്കളെ തുടര്‍ച്ചയായി കള്ളക്കേസില്‍ കുടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനാണ് പിണറായി വിജയന്‍ ഡല്‍ഹിയിലെത്തിയത്.