ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണം 475 ആയി

single-img
6 December 2012

ദക്ഷിണ ഫിലിപ്പീന്‍സിലെ മിന്‍ഡനാവോ മേഖലയില്‍ കനത്തനാശം വിതച്ച ബോഫാ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 475 ആയി. രണ്ടുലക്ഷത്തോളം പേര്‍ ഭവനരഹിതരായി. ചൊവ്വാഴ്ചയാണു കാറ്റു വീശിയത്. തുടര്‍ന്ന് കനത്തമഴയും പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. നിരവധി പട്ടണങ്ങളും ഗ്രാമങ്ങളും ദുരിതത്തിലായി. റോഡുകളും പാലങ്ങളും തകരുകയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു. പര്‍വത പ്രദേശത്തു സ്ഥിതിചെയ്യുന്ന ന്യൂബറ്റാന്‍ പട്ടണത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവിടത്തെ വീടുകളും വാഴത്തോപ്പുകളും കൊക്കോത്തോട്ടങ്ങളും നശിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മിന്‍ഡനാവോയി ലെ മൂന്നു നഗരങ്ങള്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ഈ പ്രദേശത്തേക്ക് ഭക്ഷ്യസാധനങ്ങളും ദുരിതാശ്വാസ സാമഗ്രികളുമായി കപ്പലുകള്‍ അയച്ചതായി മനിലയില്‍ അധികൃതര്‍ പറഞ്ഞു.