World

ചുഴലിക്കാറ്റ്: ഫിലിപ്പീന്‍സില്‍ മരണസംഖ്യ 300 കവിഞ്ഞു

ദക്ഷിണ ഫിലിപ്പീന്‍സില്‍ കനത്തനാശം വിതച്ച ബോഫാ ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. നൂറുകണക്കിന് ആളുകളെ കാണാതായി. ചൊവ്വാഴ്ച മിന്‍ഡനാവോ ദ്വീപിലാണ് ബോഫാ ആഞ്ഞടിച്ചത്. ഇന്നലെയും മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശി. ഇതെത്തുടര്‍ന്ന് കനത്തമഴയും പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. 325 പേരുടെ മരണം സ്ഥിരീകരിച്ചതായും 379 പേരെ കാണാതായതായും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.