സര്‍ക്കാര്‍ രാജിവയ്ക്കണമെന്ന് പന്ന്യന്‍ രവീന്ദ്രന്‍

single-img
6 December 2012

പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെതിരേ കള്ളക്കേസ് ചുമത്തിയ സര്‍ക്കാരിനു നിലനില്‍ക്കാന്‍ അവകാശമില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കള്ളക്കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണം. പ്രതിപക്ഷ കക്ഷി നേതാക്കളെ വിജിലന്‍സിനെ ഉപയോഗിച്ചു കള്ളക്കേസെടുത്തു നാവടപ്പിക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്. ജനാധിപത്യത്തില്‍ രാഷ്ടീയ പാര്‍ട്ടികള്‍ പാലിക്കേണ്ട എല്ലാ മര്യാദകളും യുഡിഎഫ് തകര്‍ത്തിരിക്കുകയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.