ഷീലാ ദീക്ഷിത്തിന്റെ വീടിന് സമീപം കെജ്‌രിവാളിന്റെ കുത്തിയിരുപ്പ് സമരം

single-img
6 December 2012

ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ വീടിന് സമീപം ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ കുത്തിയിരുപ്പ് സമരം. ദക്ഷിണ ഡല്‍ഹിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരേയാണ് കെജ്‌രിവാളും സംഘവും ധര്‍ണ നടത്തുന്നത്. നൂറോളം പേര്‍ കെജ്‌രിവാളിനൊപ്പം ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഷീലാ ദീക്ഷിത്തിന്റെ മോത്തിലാല്‍ നെഹ്‌റു മാര്‍ഗിലെ വസതിക്ക് സമീപം രാവിലെ ഏഴ് മണിയോടെയാണ് ധര്‍ണ ആരംഭിച്ചത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വീട്ടിലേക്കുള്ള പാതയുടെ ഒരു വശത്ത് പോലീസ് ബാരിക്കേഡുകളും ഉയര്‍ത്തിയിട്ടുണ്ട്.