പൊതുമരാമത്തു വകുപ്പിനെ ആഗോള നിലവാരത്തിലാക്കും: മന്ത്രി

single-img
6 December 2012

പൊതുമരാമത്തു വകുപ്പിനെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പദ്ധതികള്‍ നടപ്പാക്കുമെന്നു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്. അടിസ്ഥാനസൗകര്യവികസനം മുന്‍നിര്‍ത്തി വര്‍ഷം തോറും ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത് ഈ ലക്ഷ്യത്തോടെയാണ്. ബോള്‍ഗാട്ടി പാലസില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സ് 2012 ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സര്‍ക്കാര്‍ വന്ന ശേഷമാണ് ഈ രംഗത്ത് ഇത്രയും മുന്നേറ്റമുണ്ടായത്. മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാനായി സംഘടിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ചര്‍ കോണ്‍ഫറന്‍സിനെകുറിച്ച് ആദ്യഘട്ടത്തില്‍ ചിലര്‍ പ്രകടിപ്പിച്ച സംശയങ്ങള്‍ക്കെല്ലാം പരിഹാരമായി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.