World

കയ്‌റോയില്‍ ഏറ്റുമുട്ടല്‍

ഈജിപ്ഷ്യന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ അനുയായികളും എതിരാളികളും ഏറ്റുമുട്ടി. മുര്‍സിയെ അനുകൂലിക്കുന്ന ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ എതിരാളികളെ അടിച്ചോടിച്ചു. കഴിഞ്ഞ ദിവസം പിന്‍വാതിലിലൂടെ കൊട്ടാരം വിട്ട മുര്‍സി ഇന്നലെ കൊട്ടാരത്തില്‍ മടങ്ങിയെത്തി. ഇതിനുശേഷമാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. 40 പോലീസുകാര്‍ ഉള്‍പ്പെടെ 75 പേര്‍ക്കു പരിക്കേറ്റു.ഇരുകൂട്ടരും തമ്മിലുള്ള സംഘട്ടനം കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് ഈജിപ്ഷ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചെയര്‍മാന്‍ അമര്‍ മൂസാ പറഞ്ഞു.