സ്‌കൂള്‍ കായികമേള: പി.യു ചിത്രയ്ക്ക് നാലാം സ്വര്‍ണം

single-img
6 December 2012

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് മുണ്ടൂര്‍ എച്എസിലെ പി.യു ചിത്രയ്ക്ക് നാലാം സ്വര്‍ണം. ഇന്നു രാവിലെ നടന്ന പെണ്‍കുട്ടികളുടെ ക്രോസ് കണ്‍ട്രി മത്സരത്തിലാണ് ചിത്ര നാലാം സ്വര്‍ണം സ്വന്തമാക്കിയത്. നേരത്തെ സീനിയര്‍ പെണ്‍കുട്ടികളുടെ 1500, 5000, 3000 മീറ്റര്‍ മത്സരങ്ങളില്‍ ചിത്ര സ്വര്‍ണം നേടിയിരുന്നു. ഇതില്‍ 1500 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് തിരുത്തിക്കുറിച്ചായിരുന്നു ചിത്രയുടെ പ്രകടനം.