പ്രവാസി പ്രശ്നം; പാര്‍ലമെന്‍റ് മാര്‍ച്ച് നടത്തും: ചെന്നിത്തല

single-img
6 December 2012

വിമാനയാത്ര അടക്കമുള്ള പ്രവാസി പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനുവരിയില്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ്(ഒഐസിസി) യുഎഇ കമ്മിറ്റിയുടെ യുഎഇ ദേശീയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുമാപ്പ് വിഷയത്തില്‍ ഇന്ത്യക്കാര്‍ക്ക് എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോടു കെപിസിസി ആവശ്യപ്പെടും.