ബാബറി മസ്ജിദ്: ഉടന്‍ വിചാരണ തുടങ്ങണമെന്നു സുപ്രീംകോടതി

single-img
6 December 2012

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ക്രിമിനല്‍ ഗൂഢാലോചനക്കേസില്‍ ഉടന്‍ വിചാരണ തുടങ്ങണമെന്നു റായ് ബറേലി കോടതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു. വിചാരണയില്‍ കാലതാമസം വരുന്നതില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. എല്‍.കെ അഡ്വാനി ഉള്‍പ്പെടെ 19 പേര്‍ക്കെതിരേ ചുമത്തിയിരുന്ന ക്രിമിനല്‍ ഗൂഢാലോചനാക്കുറ്റം ഒഴിവാക്കിയ വിചാരണക്കോടതി വിധിക്കെതിരേ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിക്കവേയാണു സുപ്രീംകോടതിയുടെ നിര്‍ദേശം.