കേജരിവാളിന്റെ പാര്‍ട്ടിക്കു വോട്ടു ചെയ്യില്ലെന്ന് ഹസാരെ

single-img
6 December 2012

അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ തന്റെ കൂട്ടാളിയായിരുന്ന അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യില്ലെന്ന് അന്ന ഹസാരെ. കേജരിവാളിന് അധികാരക്കൊതിയാണെന്നും മറ്റ് പാര്‍ട്ടികളുടെ വഴിയേ തന്നെയാണ് ആം ആദ്മി പാര്‍ട്ടിയെന്നും ഹസാരെ ആരോപിച്ചു. കേജരിവാളിന്റെ രാഷ്ട്രീയമോഹമാണു ഹസാരെ സംഘം പിരിയാന്‍ കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഹിന്ദി ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി മാത്രമേ താന്‍ പ്രചാരണത്തിനിറങ്ങൂ എന്നാണു ഹസാരെ നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍, ആം ആദ്മിക്ക് വോട്ടു ചെയ്യാനും പ്രചാരണത്തിനിറങ്ങാനും പറ്റാത്ത സാഹചര്യമാണ് ഇപ്പോളെന്ന് അദ്ദേഹം വ്യക്തമാക്കി. പണത്തിലൂടെ അധികാരം, അധികാരത്തിലൂടെ പണം എന്ന രീതിയിലാണ് കേജരിവാളും പോകുന്നത്.കേജരിവാളിന്റെ രാഷ്ട്രീയ മോഹങ്ങളാണ് അഴിമതി വിരുദ്ധ പ്രക്ഷോഭത്തെ തകര്‍ത്തതെന്നും തങ്ങളെ തമ്മില്‍ അകറ്റിയതെന്നും ഹസാരെ വ്യക്തമാക്കി.