Kerala

വി.എസിനെയും പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി തേടി

ഭൂമിദാനക്കേസില്‍ വി.എസ്. അച്യുതാനന്ദനേയും മുന്‍ റവന്യു മന്ത്രി കെ.പി. രാജേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് അന്വേഷണറിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷനു സര്‍ക്കാര്‍ ഗവര്‍ണറുടെ  അനുമതി തേടി. വിജിലന്‍സ് ഡയറക്ടറുടെയും ആഭ്യന്തര സെക്രട്ടറിയുടെയും റിപ്പോര്‍ട്ടുകളിന്മേല്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം വാങ്ങിയ ശേഷമാണു  ഫയല്‍ ഗവര്‍ണറുടെ പരിഗണനയ്ക്ക് അയച്ചത്.

അതേസമയം തനിക്കെതിരായ ഭൂമിദാന കേസ് യു.ഡി.എഫ് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ആരോപിച്ചു