ഭൂമിദാനക്കേസ്:പ്രതികാര നടപടിയെന്ന് വി.എസ്‌

single-img
5 December 2012

തനിക്കെതിരായ ഭൂമിദാന കേസ് യു.ഡി.എഫ് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരായ സമരത്തെ തുടർന്നാണ് തനിക്കെതിരെ കേസെടുത്തത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഇതിന് കൂട്ടുനിൽക്കുകയാണെന്നും വി.എസ് ആരോപിച്ചു.എല്ലാ തട്ടിപ്പ് തന്ത്രങ്ങളെയും അതിജീവിച്ച് അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് വി.എസ് പറഞ്ഞു

ഭൂമിദാനക്കേസ്സില്‍ വി.എസ്.അച്യുതാനന്ദനെയും മുന്‍മന്ത്രി കെ.പി.രാജേന്ദ്രനെയും പ്രതികളാക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സിന് പ്രോസിക്യൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ നിയമോപദേശം നല്‍കിയിരുന്നു.