രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സാങ്മയുടെ ഹരജി സുപ്രീംകോടതി തള്ളി

single-img
5 December 2012

പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തതിനെ ചോദ്യം ചെയ്ത് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന പി എ സാങ്മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സമയത്ത് പ്രണബ് മുഖര്‍ജി പ്രതിഫലം പറ്റുന്ന പദവി വഹിച്ചിരുന്നുവെന്ന് സാങ്മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന മുഖര്‍ജി കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നുവെന്നാണ് സാങ്മ ചൂണ്ടിക്കാട്ടിയത്.