Sports

സ്‌കൂള്‍ കായികമേള: ചിത്രക്ക് ഇരട്ടസ്വര്‍ണം

സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ ആദ്യ ഇരട്ട സ്വര്‍ണം പാലക്കാട് മുണ്ടൂര്‍ എച്എസിലെ പി.യു ചിത്രയ്ക്ക്. ഇന്ന് രാവിലെ നടന്ന സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററിലും സ്വര്‍ണം നേടിയതോടെയാണ് ചിത്ര ഈ നേട്ടം സ്വന്തമാക്കിയത്.   ഇന്നലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററിലും ചിത്രയ്ക്കായിരുന്നു സ്വര്‍ണ്ണം. ണ്ടാം ദിവസവും പാലക്കാട് മുന്നേറ്റം തുടരുകയാണ്. എറണാകുളവും കോഴിക്കോടും തിരുവനന്തപുരവുമാണ് രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍.