Movies

താരപുത്രന്‍മാര്‍ ഒരുമിക്കുന്നു.

മലയാളത്തിലെ സൂപ്പര്‍ താരപുത്രന്‍മാര്‍ ആദ്യമായി ഒരുമിക്കുന്നു. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനും മോഹന്‍ ലാലിന്റെ മകന്‍ പ്രണവുമാണ് ഒരുമിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ ലാലും അഭിനയിക്കുന്നുണ്ട്.
സെക്കന്റ് ഷോ, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളിലൂടെ തന്നെ ദുല്‍ഖര്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ പ്രണവിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. പിന്നീട് ഒന്നാമന്‍, സാഗര്‍ ഏലിയാസ് ജാക്കി എന്നീ ചിത്രങ്ങളിലും പ്രണവ് അഭിനയിച്ചു. പിന്നീട് പ്രവണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തില്‍ മോഹന്‍ ലാലിന്റെ മകനായാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.