പച്ചത്തേങ്ങ സംഭരണം ഉടന്‍ : മന്ത്രി കെ.പി. മോഹനന്‍

single-img
5 December 2012

കൃഷി ഭവന്‍ വഴിയുള്ള പച്ചത്തേങ്ങ സംഭരണം ഡിസംബര്‍ അവസാനവാരം തുടങ്ങുമെന്ന്‌ മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. ജനുവരിയില്‍ സംസ്‌കരണ പരിപാടികള്‍ തുടങ്ങാനാകുമെന്നും അദ്ദേഹം അറിയിച്ചു. രജിസ്റ്റര്‍ ചെയ്‌ത കര്‍ഷകരില്‍ നിന്നാണ്‌ തേങ്ങ സംഭരിക്കുന്നത്‌. പുതുതായി രജിസ്റ്റര്‍ ചെയ്യാനും അവസരം ഉണ്ടാകും. ആഴ്‌ചയില്‍ രണ്ട്‌ ദിവസം സംഭരണം നടത്താനാണ്‌ നിര്‍ദേശം.