കൊച്ചി മെട്രോ: ശ്രീധരന് ചുമതല നല്‍കിയിട്ടില്ലെന്ന് സുധീര്‍കൃഷ്ണ

single-img
5 December 2012

കൊച്ചി മെട്രോ പദ്ധതിയുടെ ചുമതല ഇ.ശ്രീധരനെ ഏല്പിക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനോ കേന്ദ്ര നഗരവികസന മന്ത്രാലയമോ തീരുമാനിച്ചിട്ടില്ലെന്ന് നഗരവികസന സെക്രട്ടറി സുധീർ കൃഷ്ണ പറഞ്ഞു. കൊച്ചി മെട്രോയുടെ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം ശ്രീധരന് നല്‍കിയതായി തനിക്ക് അറിയില്ലെന്നും സുധീര്‍കൃഷ്ണ വ്യക്തമാക്കി.നഗരവികസന മന്ത്രാലയമോ ഡി.എം.ആര്‍.സി ഡയറക്ടര്‍ ബോര്‍ഡോ ഇപ്രകാരം ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. പദ്ധതിയില്‍ ഡി.എം.ആര്‍.സിയുടെ പങ്ക് എന്തായിരിക്കണമെന്ന കാര്യത്തിലും ഇനിയും തീരുമാനമായിട്ടില്ല. അതിന് ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു