ബൊഫ ചുഴലിക്കാറ്റ്: മരണസംഖ്യ 100 കവിഞ്ഞു

single-img
5 December 2012

ഫിലിപ്പീന്‍സില്‍ പ്രകൃതിക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം നൂറ്‌ കവിഞ്ഞു. ബോഭ ചുഴലിക്കാറ്റിനൊപ്പം ശക്തമായ മഴയും മണ്ണിടിച്ചിലും ദുരന്തത്തിന്റെ ആക്കം കൂട്ടി. മിക്കയിടങ്ങളിലും റോഡുകള്‍ താറുമാറായി. വൈദ്യുതി ബന്ധവും നിലച്ചു.ന്യൂബറ്റാന്‍ പട്ടണത്തിലാണ് കൂടുതല്‍ ദുരിതം ഉണ്ടായത്. ഇവിടെ മലവെള്ളപ്പാച്ചിലില്‍ 43 പേര്‍ മരിച്ചു. കോംപോസ്റെലാ വാലി പ്രവിശ്യയില്‍ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷതേടി ഗ്രാമീണര്‍ അഭയം പ്രാപിച്ചിരുന്ന ഒരു സ്കൂളും വില്ലേജ് ഹാളും മലവെള്ളപ്പാച്ചിലില്‍ മുങ്ങിപ്പോയതായി സൈന്യം അറിയിച്ചു. കഴിഞ്ഞ വര്‍ഷം വീശിയ വാഷി ചുഴലിക്കാറ്റില്‍ രാജ്യത്ത് 1,300 പേരാണു മരിച്ചത്.