അഞ്ചേരി ബേബി വധം: പ്രതികളെ കസ്റ്റഡിയില്‍ വിട്ടു

single-img
5 December 2012

അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി പാമ്പുപാറ കുട്ടനെയും മൂന്നാം പ്രതി ഒ.ജി. മദനനെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യാനായി ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.

സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് അറസ്റ്റിലായ മദനന്‍. രാജക്കാട്ടെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് അറസ്റ്റ് നടന്നത്. ഉടുമ്പന്‍ചോലയിലെ വീട്ടില്‍ നിന്നാണ് കുട്ടനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടാം പ്രതി സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണിയാണു.മണിയുടെ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.