കൊച്ചി മെട്രോക്ക്‌ തടസ്സം കേന്ദ്ര ഉദ്യോഗസ്ഥര്‍ : ഇ. ശ്രീധരന്‍

single-img
5 December 2012

കൊച്ചി മെട്രോ റെയില്‍ നിര്‍മാണം ഡി.എം.ആര്‍.സി. ഏറ്റെടുക്കുന്നതിന്‌ തടസ്സം നില്‍ക്കുന്നത്‌ കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരാണെന്ന്‌ ഇ. ശ്രീധരന്‍ പറഞ്ഞു. നിര്‍മാണ ചുമതല ഡി.എം.ആര്‍.സി. ഏറ്റെടുക്കുന്നില്ലെങ്കില്‍ മെട്രോ പദ്ധതിയില്‍ താനുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അഭിപ്രായം ശ്രീധരന്റെ മാത്രം അഭിപ്രായമാണെന്ന്‌ ചീഫ്‌ സെക്രട്ടറി ജോസ്‌ സിറിയക്‌ പറഞ്ഞു.