രഞ്ജിത് സിന്‍ഹ സിബിഐ ഡയറക്ടറായി അധികാരമേറ്റു

single-img
4 December 2012

മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രഞ്ജിത് സിന്‍ഹ സിബിഐ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) ഡയറക്ടറായി അധികാരമേറ്റു. എ.പി. സിംഗ് വിരമിച്ച ഒഴിവിലേക്കാണ് 1974 ബിഹാര്‍ ഐപിഎസ് കേഡര്‍ ഉദ്യോഗസ്ഥനായ രഞ്ജിത് സിന്‍ഹ നിയമിതനായത്. ഇദ്ദേഹത്തിന് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ മേധാവിയായി അധിക ചുമതലകൂടിയുണ്ട്. കുറ്റവാളികളെ കൈമാറുന്നതിനുള്ള അനുമതിപത്രത്തിന്റെ കാലതാമസം ഒഴിവാക്കുമെന്നും സിബിഐയുടെ ഫോറന്‍സിക് വിഭാഗത്തെ മെച്ചപ്പെടുത്തുമെന്നും അധികാരമേറ്റശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.