ഞാന്‍ കണ്ട മികച്ച താരം സച്ചിന്‍: പോണ്ടിംഗ്

single-img
4 December 2012

പതിനേഴു വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ താന്‍ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറാണെന്ന് റിക്കി പോണ്ടിംഗ്. അന്താരാഷ്്ട്ര ക്രിക്കറ്റിലെ തന്റെ അവസാന മത്സരം പൂര്‍ത്തിയാക്കിയശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഓസീസ് ക്രിക്കറ്റ് ഇതിഹാസം. ഒരു നായകനെന്ന നിലയില്‍ സച്ചിനാണ് ഓസീസ് ടീമിന് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയയിലും ഇന്ത്യയിലും സച്ചിന്‍ ഞങ്ങള്‍ക്കെതിരേ മികച്ച പ്രകടനം പുറത്തെടുത്തു. അതുകൊണ്ട് സച്ചിനാണ് എന്റെ അഭിപ്രായത്തില്‍ മികച്ച താരം- പോണ്ടിംഗ് പറഞ്ഞു.