‘മാറ്റിനി’യെ ഒതുക്കാന്‍ ശ്രമമെന്ന് അണിയറ പ്രവര്‍ത്തകര്‍

single-img
4 December 2012

ഫാഷന്‍ ഫോട്ടോഗ്രഫര്‍ അനീഷ് ഉപാസന ആദ്യമായി സംവിധാനം ചെയ്ത മാറ്റിനിയെ ഒതുക്കാനുള്ള ശ്രമമാണ് ഈ ചിത്രത്തിനെതിരേ എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ ഉപരോധത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. സെന്‍സറിംഗ് കഴിഞ്ഞ ചിത്രം ആദ്യം നവംബര്‍ 23ന് റീലിസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പിന്നീട് നവംബര്‍ 30-ലേക്കു റിലീസ് മാറ്റി. അതിനുശേഷം ഡിസംബര്‍ ഏഴിലേക്കു വീണ്ടും റീലീസിംഗ് മാറ്റിയെങ്കിലും എക്‌സിബിറ്റേഴ്‌സ് അസോസിയേഷനില്‍ അംഗങ്ങളായ തീയറ്റുകളോടു സിനിമ റീലിസ് ചെയ്യേണ്ടതില്ല എന്ന് രഹസ്യ നിര്‍ദേശം നല്‍കിയിട്ടുണെ്ടന്ന് അവര്‍ ആരോപിക്കുന്നു. ഈ മാസം എട്ടിലെ ചര്‍ച്ചയ്ക്കു ശേഷം മാറ്റിനിക്കു റീലിസിംഗ് തീയതി നിശ്ചയിച്ചു നല്‍കുമ്പോഴേക്കും ക്രിസ്മസ്-ന്യൂഇയര്‍ ചിത്രങ്ങള്‍ തീയറ്റര്‍ കൈയടക്കും .നവാഗത പ്രതിഭകള്‍ക്ക് അവസരം നല്‍കണമെന്ന് എല്ലാ വേദികളിലും ആവശ്യപ്പെടുന്നവര്‍ തന്നെയാണ് നവാഗതര്‍ അണിയിച്ചൊരുക്കുന്ന സിനിമകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.