ബംഗാള്‍ പട്ടിണി കിടന്നു മരിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആഗ്രഹമെന്നു മമത

single-img
4 December 2012

പശ്ചിമ ബംഗാള്‍ പട്ടിണി കിടന്നു മരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ തങ്ങള്‍ അധികാരത്തിലുളളിടത്തോളം കാലം അതനുവദിക്കില്ല. തങ്ങള്‍ ദരിദ്രരായിരിക്കാം; എന്നാല്‍ യാചകരല്ലെന്നും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയില്‍ നിന്നു പോയതില്‍ പിന്നെ പശ്ചിമ ബംഗാളിന് കേന്ദ്ര സര്‍ക്കാറില്‍ നിന്നു കാര്യമായ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്നാരോപിച്ച് ഇതിനകം പലതവണ കേന്ദ്രത്തിനെതിരെ മമത രംഗത്തെത്തിയിരുന്നു.