ഉത്തരകൊറിയയുടെ റോക്കറ്റ് വിക്ഷേപണ നീക്കത്തിനെതിരേ റഷ്യ

single-img
4 December 2012

ഉത്തരകൊറിയയുടെ റോക്കറ്റ് വിക്ഷേപണ നീക്കത്തിനെതിരേ റഷ്യ രംഗത്തുവന്നു. യുഎന്‍ രക്ഷാസമിതിയുടെ ഉപരോധം മറികടന്നുള്ള ഉത്തരകൊറിയയുടെ ഈ തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതം നേരിടാന്‍ തയാറായിരിക്കണമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഈമാസം പത്തിനും 22നുമിടയില്‍ വിക്ഷേപിക്കുമെന്നാണ് ഉത്തരകൊറിയന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രഖ്യാപനം. വിക്ഷേപണത്തറയിലേക്കുള്ള ഉപകരണങ്ങള്‍ ഇതിനോടകം എത്തിച്ചുകഴിഞ്ഞിട്ടുണെ്ടന്നാണു ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈവര്‍ഷം ഉത്തരകൊറിയ നടത്തുന്ന രണ്ടാമത്തെ റോക്കറ്റുവിക്ഷേപണ ശ്രമമാണിത്. കഴിഞ്ഞ ഏപ്രിലില്‍ നടത്തിയ വിക്ഷേപണശ്രമം പരാജയപ്പെട്ടിരുന്നു. വിക്ഷേപിച്ച് മിനിറ്റുകള്‍ക്കകം റോക്കറ്റ് മഞ്ഞക്കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു.