മോഡിയെ പ്രശംസിച്ച് അഡ്വാനിയും

single-img
4 December 2012

സുഷമ സ്വരാജിനു പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയും. വികസനത്തിന്റെ മാതൃകയാണു മോഡിയെന്നും മറ്റു സംസ്ഥാനങ്ങള്‍ മോഡിയുടെ വികസനമാതൃക സ്വീകരിക്കണമെന്നും അഡ്വാനി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മാന്‍സയില്‍ തെരഞ്ഞെടുപ്പു റാലിക്കിടെയാണു മോഡിയെ അഡ്വാനി പുകഴ്ത്തിയത്. മോഡിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനോടു അഡ്വാനിക്കു യോജിപ്പില്ലെന്നു വാര്‍ത്തകളുണ്ടായിരുന്നു.