Latest News

അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യാമെന്ന് നിയമോപദേശം

ഭൂമിദാനക്കേസില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ പ്രോസിക്യൂട്ട് ചെയ്യാമെന്നു വിജിലന്‍സ് ഡയറക്ടര്‍ക്കു നിയമോപദേശം. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ വക്കം ജി. ശശീന്ദ്രനാണ് ഇതു സംബന്ധിച്ചു നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ മഹേഷ്‌കുമാര്‍ സിംഗ്ലയ്ക്കു നല്‍കിയത്. അച്യുതാനന്ദനെക്കൂടാതെ മുന്‍ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍, വിഎസിന്റെ പിഎ സുരേഷ് എന്നിവരെയും പ്രോസിക്യൂട്ട് ചെയ്യാമെന്നും മൂവര്‍ക്കെതിരേയും വ്യക്തമായ തെളിവുകളുണെ്ടന്നും ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തില്‍ പറയുന്നു. ഭൂമിദാനക്കേസില്‍ വിജിലന്‍സ് നല്‍കിയ അന്തിമറിപ്പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണു പുതിയ നിയമോപദേശം.