ഡിസംബര്‍ 6; സന്നിധാനത്ത് സുരക്ഷ ശക്തമാക്കും

single-img
3 December 2012

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷിക ത്തോടനുബന്ധിച്ച് സന്നിധാന ത്ത് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും. ഭക്തര്‍ക്ക് ബുദ്ധി മുട്ടില്ലാതെയും സുരക്ഷയില്‍ പഴുതുകളില്ലാത്ത രീതിയിലുമാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തു കയെന്നു പോലീസ് സ്‌പെഷല്‍ ഓഫീസര്‍ കെ.കെ.ചെല്ലപ്പന്‍ അറിയിച്ചു. ഹോട്ടലുകള്‍ താമസസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പോലീസ് പരിശോധന നടത്തും. വിജി ലന്‍സ്, എസ്പിസിഡി ബോംബ് സ്‌ക്വാഡ് എന്നിവ സംയുക്തമായാകും പരിശോധന. വനത്തിനു ള്ളിലും പരിശോധന ഉണ്ടാവും. ആറിന് സുരക്ഷ കൂടുതല്‍ ശക്ത മാക്കി പരിശോധന ഊര്‍ജിത മാക്കും. സന്നിധാനത്തേക്ക് പതി നെട്ടാംപടി വഴി ഒരു ക്യൂ മാത്രമാക്കും. ദര്‍ശനത്തിന് എത്തുന്നവര്‍ ബാഗുകളും കെട്ടുകളും മറ്റും കൊണ്ടുവരുന്നത് അതേ ദിവസം ഒഴിവാക്കുന്നത് ഉത്തമമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.