പാന്‍മസാല നിരോധിക്കാന്‍ പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

single-img
3 December 2012

പാന്‍മസാലയും ഗുഡ്ഖയും രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു കത്തയച്ചു. പുകയിലവിമുക്ത കേരളത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന തീവ്രശ്രമങ്ങളുടെ ഭാഗമായാണിത്. പൊതുജനാരോഗ്യത്തോട് രാജ്യത്തിനുള്ള പ്രതിബദ്ധത സംബന്ധിച്ച വ്യക്തമായ സന്ദേശം കൂടിയായിരിക്കും നിരോധമെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലും പാന്‍മസാലയും ഗുഡ്കയും നിരോധിച്ചതിന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നിലവില്‍ നിരോധമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് നിരോധമുള്ള സംസ്ഥാനങ്ങളിലേക്ക് ഈ ഉല്‍പന്നങ്ങള്‍ കള്ളക്കടത്ത് നടത്തുന്നത് ഇല്ലാതാക്കാനും രാജ്യവ്യാപക നിരോധം ആവശ്യമാണ്.കേരളം പോലെ നിരോധം നിലവിലുള്ളിടങ്ങളിലേക്ക് മറ്റു പലയിടത്ത് നിന്നും പുകയില ഉല്‍പന്നങ്ങള്‍ കള്ളക്കടത്തായി എത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോഴത്തെ കത്ത്.പാന്‍മസാലയും ഗുഡ്ഖയും രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു കത്തയച്ചു. പുകയിലവിമുക്ത കേരളത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന തീവ്രശ്രമങ്ങളുടെ ഭാഗമായാണിത്. പൊതുജനാരോഗ്യത്തോട് രാജ്യത്തിനുള്ള പ്രതിബദ്ധത സംബന്ധിച്ച വ്യക്തമായ സന്ദേശം കൂടിയായിരിക്കും നിരോധമെന്ന് കത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.14 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡിഗഢിലും പാന്‍മസാലയും ഗുഡ്കയും നിരോധിച്ചതിന് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അഭിനന്ദിച്ചു. നിലവില്‍ നിരോധമില്ലാത്ത സംസ്ഥാനങ്ങളില്‍ നിന്ന് നിരോധമുള്ള സംസ്ഥാനങ്ങളിലേക്ക് ഈ ഉല്‍പന്നങ്ങള്‍ കള്ളക്കടത്ത് നടത്തുന്നത് ഇല്ലാതാക്കാനും രാജ്യവ്യാപക നിരോധം ആവശ്യമാണ്.കേരളം പോലെ നിരോധം നിലവിലുള്ളിടങ്ങളിലേക്ക് മറ്റു പലയിടത്ത് നിന്നും പുകയില ഉല്‍പന്നങ്ങള്‍ കള്ളക്കടത്തായി എത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഇപ്പോഴത്തെ കത്ത്.