National

മോഡിക്ക് കരിങ്കൊടി.

ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി നേതാവ് കേശുഭായ് പട്ടേല്‍ ദേശവിരുദ്ധ നായകനാണെന്ന മുന്‍ ക്രിക്കറ്റ് താരവും ബിജെപി പാര്‍ലമന്റേറിയനുമായ നവ്‌ജോദ് സിംഗ് സിദ്ധുവിന്റെ പരാമര്‍ശം വിവാദമാകുന്നു. വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് സൂറത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ നരേന്ദ്ര മോഡിക്കെതിരെ  കരിങ്കൊടി കാട്ടി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയെങ്കിലും പ്രതിഷേധം ശക്തമാക്കാനാണു കേശുഭായ് അനുകൂലികളുടെ തീരുമാനം.പരാമര്‍ശത്തില്‍ ബിജെപിയ്‌ക്കെതിരെയും സിദ്ധുവിനെതിരേയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.