Latest News

വിദേശനിക്ഷേപം: നിലപാട് വോട്ടെടുപ്പ് സമയത്ത് അറിയിക്കുമെന്ന് മായാവതി

ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപ വിഷയത്തിലെ വോട്ടിങ്ങില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന് പാര്‍ലമെന്‍റില്‍ കാണാമെന്ന് സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും വ്യക്തമാക്കി. ഇരുപാര്‍ട്ടികളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്ക്കുമെന്നാണ് സൂചന. നാളെയാണ് ഇത് സംബന്ധിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ച തുടങ്ങുന്നത്.ലഖ്നൗവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മായാവതി.എഫ്.ഡി.ഐയിലൂടെ മാത്രമേ രാജ്യത്ത് വിദേശനിക്ഷേപം കൊണ്ടുവരാന്‍ സാധിക്കൂവെന്ന് സമ്മതിച്ച മായാവതി ഇക്കാര്യത്തില്‍ യു.പി.എ സര്‍ക്കാര്‍ ധൃതിപ്പെട്ട്  തീരുമാനം എടുക്കരുതെന്നും ആവശ്യപ്പെട്ടു