Breaking News

മണിക്ക് ജാമ്യമില്ല

അഞ്ചേരി ബേബി വധക്കേസില്‍ അറസ്റ്റിലായ സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം എം മണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തൊടുപുഴ സെഷന്‍സ്‌ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ മണിക്ക് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. അഡ്വ.എം.കെ.ദാമോദരന്റെ ഓഫീസ് മുഖേനയാണ് മണി ജാമ്യാപേക്ഷ നല്‍കിയിരുന്നത്.നാളെ മണിയുടെ റിമാന്‍ഡ് കാലാവധി അവസാനിക്കും. ജാമ്യത്തിനായി മണിക്ക് ഇനി ഹൈക്കോടതിയെ സമീപിക്കേണ്ടി വരും.