മഅദനിക്കു നീതിനിഷേധം: പിഡിപി അനിശ്ചിതകാല നിരാഹാരസമരം നടത്തും

single-img
3 December 2012

ബാംഗളൂര്‍ ബോംബ് സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മ അദനിക്കെതിരേയുള്ള നീതി നിഷേധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 13 മുതല്‍ തിരുവനന്തപുരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ മരണംവരെ നിരാഹര സമരം അനുഷ്ഠിക്കുമെന്ന് പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ് പത്രസമ്മേളനത്തില്‍ അറിയിച്ചു. നിരാഹാര സമരത്തിനു മുന്നോടിയായി സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. പിഡിപി പ്രവര്‍ത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ച് പത്തിന് മലപ്പുറം പുത്തനത്താണിയില്‍ മലബാര്‍ സംഗമം സംഘടിപ്പിക്കും. നിയമസഭ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് 19ന് രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെ സംസ്ഥാന ജില്ലാ നേതാക്കള്‍ നിയമസഭയ്ക്കു മുന്നില്‍ ഉപവാസം അനുഷ്ഠിക്കും.