കെ.ടി.ജയകൃഷ്ണന്‍ വധം: പുനരന്വേഷണം കോഴിക്കോട് ക്രൈംബ്രാഞ്ചിന്

single-img
3 December 2012

യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ കൊലപാതത്തിന്റെ പുനരന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.പി.ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷണം നടത്തുക. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടി.കെ.രജീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് കേസ് പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. കൊല്ലപ്പെട്ട ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയും ഇക്കാര്യം ആവശ്യപ്പെട്ടു സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു.