ജപ്പാനില്‍ ഭൂഗര്‍ഭപാത തകര്‍ന്ന് ഒൻപത് മരണം

single-img
3 December 2012

ജപ്പാനിലെ ഏറ്റവും വലിയ ഭൂഗർഭ പാതകളിലൊന്നായ സസാഗോ തുരങ്കത്തിലെ ഒരു ഭാഗം തകർന്നുവീണ് നിരവധി വാഹന യാത്രക്കാർ മരണമടഞ്ഞു. രക്ഷാപ്രവർത്തകർ ഒൻപത് മ‌ൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.പ്രാദേശിക സമയം രാവിലെ എട്ടു മണിക്കാണ് അപകടം.അപകടത്തേത്തുടര്‍ന്ന് തുരങ്കത്തിനുള്ളില്‍ തീപിടുത്തമുണ്ടായെന്നും കറുത്ത പുക ഉയരുന്നുണ്ടെന്നും റിപ്പൊർട്ടുണ്ട്