വരുന്നു അവതാറിന്റെ രണ്ടാം ഭാഗം

single-img
3 December 2012

ഓസ്‌കര്‍ ജേതാവ് ജെയിംസ് കാമറൂണിന്റെ ചിത്രമായ അവതാറിന്റെ രണ്ടാം പതിപ്പു വരുന്നു. അടുത്ത വര്‍ഷം അവസാനത്തോടെ സയന്‍സ് ഫിക്ഷന്‍ ചിത്രമായ അവതാര്‍ സെക്കന്‍ഡ് തിയെറ്ററുകളിലെത്തുമെന്നു സ്വകാര്യ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ഭാഗത്തിന്റെ പണിപുരയിലാണു കാമറൂണെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു. അവതാര്‍ ചിത്രത്തിലൂടെ കാമറൂണിന് ഓസ്‌കര്‍ പുരസ്‌കാരം ലഭിച്ചിരുന്നു. ഇത് തന്റെ അവസാനചിത്രമായാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ അവതാറിന്റെ രണ്ടും മൂന്നും ചിലപ്പോള്‍ നാലും ഭാഗങ്ങള്‍ വരെ ഉണ്ടായേക്കുമെന്നു കാമറൂണ്‍ സൂചിപ്പിച്ചു. ചിത്രത്തിന്റെ തിരക്കഥയെകുറിച്ചു സംസാരിക്കാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ കാമറൂണ്‍ ആദ്യചിത്രം പോലെയല്ല രണ്ടാം ഭാഗമെന്നും സൂചിപ്പിച്ചു.