Kerala

പാന്‍മസാല നിരോധനം : പ്രധാനമന്ത്രിക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്‌

പാന്‍മസാലകള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്‌ കത്തയച്ചു. കേരളത്തില്‍ നിരോധനം ഏര്‍പ്പെടുത്ത പാന്‍മസാലകള്‍ മറ്റ്‌ സംസ്ഥാനങ്ങളില്‍ നിന്ന്‌ കേരളത്തിലേക്ക്‌ എത്തുന്നതും തടയണമെന്നാവശ്യപ്പെട്ടാണ്‌ കത്ത്‌. 2011 ജൂണിലും ഇതേ ആവശ്യമുന്നയിച്ച്‌ മുഖ്യമന്ത്രി പ്രദാനമന്ത്രിക്ക്‌ കത്തയച്ചിരുന്നു.