കേരളത്തില്‍ വന്‍തോതില്‍ വനം കയ്യേറ്റം: കേന്ദ്രം

single-img
2 December 2012

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വ്യാപകമായി വനം കൈയേറ്റം നടക്കുന്നതായി കേന്ദ്രസര്‍ക്കാര്‍. കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ട വനമേഖലയില്‍ 2.75 ലക്ഷം ഹെക്റ്ററാണ് അനധികൃതമായി കൈയേറിയത്. ദക്ഷിണേന്ത്യയില്‍ കേരളത്തിലാണ് ഏറ്റവും കുറച്ചു കൈയേറ്റം- 44,420 ഹെക്റ്റര്‍.തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പശ്ചിമഘട്ട പ്രദേശങ്ങളിലെ ഭൂമികയ്യേറ്റം ഞെട്ടിപ്പിക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. മൊത്തം 12,57000 ഹെക്ടര്‍ വനഭൂമി കയ്യേറിയിട്ടുണ്ട്.

റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കൈയേറ്റങ്ങള്‍ സമയബന്ധിത നടപടികളിലൂടെ ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.