Latest News

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസ്; തരൂര്‍ സുപ്രീം കോടതിയിലേക്ക്

ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന കേസില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ സുപ്രീം കോടതിയെ സമീപിക്കും. നേരത്തെ കേസില്‍ തരൂരിനെതിരേ വിചാരണ തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിചാരണ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തരൂര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. 2008 ഡിസംബര്‍ 16-ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങിനിടെ തരൂര്‍ ദേശീയഗാനത്തെ അപമാനിച്ചുവെന്നാണ് കേസ്. പൊതുപ്രവര്‍ത്തകന്‍ ജോയ് കൈതാരമാണ് തരൂരിനെതിരേ ഹര്‍ജി നല്‍കിയത്.