അവസാന ടെസ്റ്റില്‍ പോണ്ടിംഗ് ഏഴ് റണ്‍സിന് പുറത്ത്

single-img
1 December 2012

കരിയറിലെ അവസാന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഓസ്‌ട്രേലിയന്‍ താരം റിക്കി പോണ്ടിംഗ് ആദ്യ ഇന്നിംഗ്‌സില്‍ നാല് റണ്‍സിന് പുറത്തായി. അഞ്ചാമനായി ക്രീസിലെത്തിയ പോണ്ടിംഗ് വെര്‍നോണ്‍ ഫിലാന്‍ഡറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് പുറത്തായത്. കഴിഞ്ഞ ദിവസം പോണ്ടിംഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റില്‍ രണ്ടാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 100/6 എന്ന നിലയില്‍ തകര്‍ച്ചയിലാണ്. മാത്യു വേഡ് (40), മൈക്ക് ഹസി (11) എന്നിവരാണ് ക്രീസില്‍. 33/2 എന്ന നിലയില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിന് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.