Latest News

കൊച്ചി മെട്രോയ്ക്ക് ജാപ്പനീസ് സാങ്കേതിവിദ്യ ഉപയോഗിക്കാമെന്ന് ജെയ്ക

കൊച്ചി മെട്രോയ്ക്ക് ജാപ്പനീസ് സാങ്കേതിവിദ്യ ഉപയോഗിക്കാമെന്ന് ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജെയ്ക) സംഘം അറിയിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡുമായി (കെഎംആര്‍എല്‍) നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ തൃപ്തിയുണ്ട്. പദ്ധതിയില്‍ ഡിഎംആര്‍സിക്ക് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്നും സംഘം വിലയിരുത്തി. കെഎംആര്‍എല്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ജെയ്ക അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതി നടപ്പാക്കുന്നതിന് ഡിഎംആര്‍സിയുടെ സഹകരണം വളരെ പ്രധാനപ്പെട്ടതാണ്. ഡല്‍ഹി മെട്രോ നിര്‍മ്മാണത്തിലൂടെ ഡിഎംആര്‍സിക്ക് മുന്‍ പരിചയമുണ്ട്. ജപ്പാനില്‍ നിന്ന് സാമ്പത്തിക സഹായ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് സംസ്ഥാന ധനമന്ത്രാലയമാണെന്നും ജെയ്ക അധികൃതര്‍ അറിയിച്ചു. പദ്ധതിക്കായി ജപ്പാനില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് കെഎംആര്‍എല്‍ എംഡി യോഗത്തിന് ശേഷം പറഞ്ഞു.